ansmaranam

പുതുക്കാട് : എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി, എസ്.എൻ ട്രസ്റ്റ് സ്ഥാപകനും മുഖ്യമന്ത്രിയുമായിരുന്ന ആർ. ശങ്കറിന്റെ 53-ാമത് ചരമ വാർഷികവും അനുസ്മരണവും യോഗം മുൻ പ്രസിഡന്റ് സി.ആർ.കേശവൻ വൈദ്യർ അനുസമരണവും സംഘടിപ്പിച്ചു. എസ്.എൻ.ഡി.പി യോഗം പുതുക്കാട് യൂണിയന്റെ നേതൃത്വത്തിൽ യൂണിയൻ മന്ദിരത്തിൽ സംഘടിപ്പിച്ച അനുസ്മരണം യൂണിയൻ പ്രസിഡന്റ് സി.ജെ.ജനാർദനൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ടി.കെ.രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ ഭാരവാഹികളായ സി.കെ.കൊച്ചുകുട്ടൻ, അഡ്വ. സാബുരാജ് ചുള്ളിക്കാട്ടിൽ, കെ.കെ.മനോജ്, രജനി സുധാകരൻ, പി.ആർ.വിജയകുമാർ, നിവിൻ ചെറാക്കുളം, പി.ആർ.സുകുമാരൻ, രാജീവ് കാരോട്ട് എന്നിവർ സംസാരിച്ചു.