
തൃശൂർ: മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗവും പൊലീസും പി.ഡബ്ല്യു.ഡിയും കോർപ്പറേഷനും സംയുക്തമായി സ്വരാജ് റൗണ്ടിൽ സീബ്രലൈൻ മാർക്ക് ചെയ്തിരുന്ന സ്ഥലങ്ങൾ പരശോധിച്ചു. കാൽനടയാത്രക്കാർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പഠിച്ച് നടപ്പിലാക്കേണ്ട നവീകരണങ്ങൾ റിപ്പോർട്ടാക്കി ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് അയച്ചു. ജില്ലാ ആശുപത്രിക്ക് സമീപം സീബ്രാലൈനിൽ ഫുട്പാത്തിലേക്ക് കയറുന്ന ഭാഗത്ത് തടസമായുള്ള ഗ്രില്ല് നീക്കാനും കുറുപ്പം റോഡ് ജംഗ്ഷനിൽ ഓട്ടോ സ്റ്റാൻഡിലെ ഒരു ഭാഗം നീക്കം ചെയ്യാനും നിർദ്ദേശിച്ചു. തൃശൂർ സിറ്റി അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ കെ.ജി.സുരേഷും ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർ പി.വി.ബിജുവും നേതൃത്വം നൽകി.