over-all

പുതുക്കാട്: പുതുക്കാട് സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂൾ, സെന്റ് സേവിയേഴ്‌സ് സി.യു.പി.സ്‌കൂൾ, സെന്റ് ആന്റണീസ് എൽ.പി സ്‌കൂൾ എന്നിവിടങ്ങളിലായി നടന്ന 36-ാമത് ഇരിങ്ങാലക്കുട ഉപജില്ലാ സ്‌കൂൾ കലോൽസവത്തിൽ 617 പോയിന്റോടെ ഇരിങ്ങാലക്കുട നാഷണൽ ഹയർസെക്കൻഡറി സ്‌കൂൾ ടീം ഓവറാൾ കിരീടം നേടി. സമാപന യോഗം കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ് അദ്ധ്യക്ഷയായി. കെ.സദാശിവൻ, സി.സി.സോമസുന്ദരൻ, സെബി കൊടിയൻ, വി.ഇന്ദുജ തുടങ്ങിയവർ പ്രസംഗിച്ചു.