vidhyarthi

കൊടുങ്ങല്ലൂർ : തൃശൂർ സെൻട്രൽ സഹോദയ ജില്ലാ കലോത്സവത്തിലും, കൊടുങ്ങല്ലൂർ ഉപജില്ലാ കലോത്സവത്തിലും, സോപാനം സംഗീത വിദ്യാലയത്തിലെ സംഗീത വിദ്യാർത്ഥികൾക്ക് തിളക്കമാർന്ന വിജയം. സി.ബി.എസ്.ഇ കലോത്സവത്തിൽ കുഞ്ഞിക്കുട്ടൻ തമ്പുരാൻ കവിത ആലപിച്ച് ഹയർ സെക്കൻഡറി വിഭാഗത്തിൽ ആയുഷ് ഒന്നാംസ്ഥാനവും, ശാസ്ത്രീയ സംഗീതത്തിൽ എ ഗ്രേഡും നേടി. എൽ.പി വിഭാഗത്തിൽ ഋത്വിക് എം.മേനോൻ കവിതാ പാരായണത്തിൽ രണ്ടാം സ്ഥാനവും, ഹൈസ്‌കൂൾ വിഭാഗം ശാസ്ത്രീയ സംഗീതം, ലളിതഗാനം, സംസ്‌കൃതം റെസിറ്റേഷൻ എന്നീ ഇനങ്ങളിൽ ടോണിയോ ക്രിസ് ബിജോയ് എ ഗ്രേഡുകൾ കരസ്ഥമാക്കി. കൊടുങ്ങല്ലൂർ ഉപജില്ലാ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം ലളിതഗാനത്തിലും, ഗസലിലും റൈസ ഫാത്തിമ ഒന്നാം സ്ഥാനത്തെത്തി. ഹൈസ്‌കൂൾ വിഭാഗം ലളിത ഗാനത്തിലും, മാപ്പിളപ്പാട്ടിലും അഹമ്മദ് നൈബ് ഒന്നാം സ്ഥാനം നേടി. യു.പി വിഭാഗം ലളിതഗാനത്തിൽ റിയ ഫാത്തിമ ഒന്നാം സ്ഥാനം നേടി. എൽ.പി. വിഭാഗം മലയാളം കവിതാ പാരായണം, സംസ്‌കൃതം ഗാനാലാപനം, സംസ്‌കൃതം കവിത എന്നീയിനങ്ങളിൽ കെ.ജി.പ്രണവ് കൃഷ്ണ ഒന്നാം സ്ഥാനവും, ശാസ്ത്രീയ സംഗീതത്തിൽ കാർമ്മൽ സൂസൻ ഒന്നാം സ്ഥാനവും, ലളിതഗാനം, മലയാളം കവിതാപാരായണം, എന്നിവയിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടി.