water

കൊടുങ്ങല്ലൂർ: കുടിവെള്ളക്ഷാമം പരിഹാരിക്കാൻ ശ്രീനാരായണപുരം പഞ്ചായത്ത് വാർഡ് 18ൽ ക്ഷീരകർഷകനായ വൻപറമ്പിൽ സഞ്ജയ്‌ഘോഷ് സൗജന്യമായി നൽകിയ ഭൂമിയിൽ സ്ഥാപിച്ച വാട്ടർ കിയോസ്‌കിന്റെ ഉദ്ഘാടനം പ്രസിഡന്റ് എം.എസ്.മോഹനൻ നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ.അയൂബ് അദ്ധ്യക്ഷനായി. ഭൂരഹിതരായ രണ്ട് പേർക്ക് ആറ് സെന്റ് ഭൂമി സൗജന്യമായി നൽകിയ എടക്കാട് ഷാജഹാനെ ചടങ്ങിൽ ആദരിച്ചു. 65 ലക്ഷം രൂപ ചെലവഴിച്ച് 10 വാട്ടർ കിയോസ്‌കുകളും മൂന്ന് വാട്ടർ എ.ടി.എമ്മും പഞ്ചായത്ത് വിവിധ പ്രദേശങ്ങിൽ സ്ഥാപിച്ചു.വാർഡ് മെമ്പർ പ്രസന്ന ധർമ്മൻ, എൻ.ടി.നന്ദനൻ, പി.വി.ശ്രീദേവി, ടി.എസ്.മണി, ഓമന മോഹനൻ തുടങ്ങിയവർ സംസാരിച്ചു.