therambil

തൃശൂർ: അഭിഭാഷകർക്ക് മാത്രമായി തൃശൂർ ആസ്ഥാനമായി ദി ബാരിസ്റ്റേഴ്‌സ് റിക്രിയേഷൻ ക്ലബ് രൂപീകരിച്ചു. മോത്തിമഹൽ റസിഡൻസിയിൽ ചേർന്ന യോഗം മുൻ സ്പീക്കർ അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുൻമന്ത്രി അഡ്വ. വി.എസ്.സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ക്ലബ് പ്രസിഡന്റ് അഡ്വ. ഷാജി ജെ.കോടങ്കണ്ടത്ത് അദ്ധ്യക്ഷനായി. സെക്രട്ടറി അഡ്വ. എം.ആർ.മൗനിഷ്, സീനിയർ അഭിഭാഷകരായ കെ.ബി.മോഹൻദാസ്, എൻ.കെ.ഉണ്ണിക്കൃഷ്ണൻ, കെ.ഡി.ബാബു, കെ.വി.മോഹനകൃഷ്ണൻ, എ.യു.രഘുരാമപ്പണിക്കർ, ഷെഫീഖ് ചെറുപുഴ, എ.ആർ.രാജഗോപാലൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: ഷാജി ജെ..കോടങ്കണ്ടത്ത് (പ്രസിഡന്റ്), സുനിൽ പൈലോത് (വൈസ് പ്രസിഡന്റ്), എം.ആർ.മൗനിഷ് (സെക്രട്ടറി), ജെനിഷ് ജോസ് (ജോയിന്റ് സെക്രട്ടറി), വി.ആർ.രഞ്ജിത്ത് (ട്രഷറർ), പി.പി..പ്രതിഷ് (ജോയിന്റ് ട്രഷറർ).