1
1

തൃശൂർ: കോർപറേഷൻ 2015 മുതൽ നടപ്പാക്കിയ വികസന നേട്ടങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ വികസനരേഖ മന്ത്രി അഡ്വ. കെ.രാജൻ പ്രകാശനം ചെയ്തു. കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ മേയർ എം.കെ.വർഗീസ് അദ്ധ്യക്ഷനായി. ഇതോടൊപ്പം അഞ്ച് വർഷത്തെ വികസന നേട്ടങ്ങൾ നവമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നതിന് തയ്യാറാക്കിയിട്ടുള്ള വീഡിയോയും അവതരിപ്പിച്ചു. ഡെപ്യൂട്ടി മേയർ എം.എൽ.റോസിലി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.കെ. ഷാജൻ, വർഗീസ് കണ്ടംകുളത്തി, സാറാമ്മ റോബ്‌സൺ, കരോളിൻ പെരിഞ്ചേരി എന്നിവർ പ്രസംഗിച്ചു.

തത്ക്കാലം ഇടതിനൊപ്പം: മേയർ
ഇപ്പോൾ ഇടതുപക്ഷത്തോടൊപ്പമാണെന്നും തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ അപ്പോൾ തീരുമാനിക്കാമെന്നും മേയർ എം.കെ. വർഗീസ്. കോർപറേഷനിൽ ഇടതുപക്ഷം തന്നെ അധികാരത്തിൽ വരും. പ്രചാരണത്തിനുണ്ടാകുമോ എന്ന ചോദ്യത്തിന് മേയർ ഒഴിഞ്ഞുമാറി. ബി.ജെ.പിയലേക്ക് പോകുമെന്ന അഭ്യൂഹമുണ്ടല്ലോയെന്ന ചോദ്യത്തിനും മേയർ വ്യക്തമായ മറുപടി നൽകിയില്ല.