kadal-kakka

തൃശൂർ: വംശനാശഭീഷണിനേരിടുന്ന കടലോരപ്പക്ഷികളെക്കുറിച്ച് പഠിക്കാൻ ബീച്ച്‌ കോമ്പിംഗും പെലാജിക് സർവേയും സംഘടിപ്പിച്ച് കോൾബേഡേഴ്‌സ് കളക്ടീവ്. അഴിക്കോട് മുതൽ പൊന്നാനി വരെ അറുപതോളം കിലോമീറ്റർ തീരപ്രദേശത്തെ കടൽപ്പക്ഷികളുടെ ശാസ്ത്രീയ നിരീക്ഷണമാണ് നടത്തുന്നത്. തൃശൂരിന്റെ തീരത്ത് വരുന്ന ദേശാടനപ്പക്ഷികളെ പറ്റിയുള്ള സർവേയിൽ ഇതുവരെ നാൽപ്പതോളം കടൽപ്പക്ഷികളെയും അമ്പതോളം കടലോരപ്പക്ഷികളെയും കണ്ടെത്തി. ആഗസ്റ്റ് മുതൽ മാർച്ച് വരെയുള്ള ഓരോ മാസവും ആദ്യത്തെ വെള്ളി, ശനി, ഞായർ അല്ലെങ്കിൽ തിങ്കളാഴ്ച എന്നിവയിൽ ഏതെങ്കിലും ഒരു ദിവസം ചാവക്കാട്, കഴിമ്പ്രം കടപ്പുറങ്ങൾ കേന്ദ്രികരിച്ചാണ് മോണിറ്ററിംഗ് നടന്നുവരുന്നത്. ഡിജുമോൻ, കെ.എസ്.സുബിൻ, ശ്രീകുമാർ ഗോവിന്ദൻകുട്ടി, മനോജ് കരിങ്ങാമഠത്തിൽ എന്നിവരാണ് നേതൃത്വം നൽകുന്നത്.