അന്നമനട: അന്നമനട പഞ്ചായത്തിലെ ഏറ്റവും വലിയ ജലസ്രോതസായ കരിക്കാട്ട് ചാലിൽ ശുചീകരണ പ്രവർത്തനം തുടങ്ങി. ചണ്ടിയും
പുല്ലും നിറഞ്ഞ് ശോചനീയാവസ്ഥയിലായ ചാൽ ഉപയോഗയോഗ്യമാക്കാനായി മാള ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച അഞ്ചുലക്ഷം
രൂപയുടെ പദ്ധതിയുടെ പ്രവർത്തന ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം ജോർജ് ഊക്കൻ നിർവഹിച്ചു. വാർഡ് മെമ്പർ സി.കെ.ഷിജു അദ്ധ്യക്ഷനായി. പ്രസാദ് മേനോക്കിൽ, സി.പി.ജെന്നി, സി.ജെ.ജേക്കബ് എന്നിവർ പ്രസംഗിച്ചു. ജലസംരക്ഷണവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമാക്കി നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് കരിക്കാട്ട് ചാലിന്റെ നവീകരണം ആരംഭിച്ചത്.