ചേർപ്പ് : കോടന്നൂർ ചാക്യാർ കടവിൽ എൽ.ഡി.എഫ് വാർഡ് ഓഫീസ് ഒരുക്കുന്നതിനിടയിൽ സി.പി.എം താണിക്കമുനയം ബ്രാഞ്ച് സെക്രട്ടറി എം.കെ.ഗോവിന്ദനെ (60) ബി.ജെ.പി പ്രവർത്തകർ ആക്രമിച്ചതായി പരാതി. സംഭവത്തിൽ ബി.ജെ.പി പാറളം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി നിധീഷ് കെ.നായർക്കെതിരെ ചേർപ്പ് പൊലീസ് കേസെടുത്തു.

ഇക്കഴിഞ്ഞ ദിവസം കോടന്നൂർ എളാട് പ്രദേശത്ത് വെച്ച് ഇടതുമുന്നണി വാർഡ് ഓഫീസ് ഒരുക്കുമ്പോൾ ബി.ജെ.പി പ്രവർത്തകർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. വള കൊണ്ട് മുഖത്തിടിച്ചു. ആക്രമണത്തിൽ ആഴത്തിൽ മുറിവേറ്റ ഗോവിന്ദൻ തൃശൂർ ജില്ല ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ചേർപ്പ് പൊലീസ് കേസെടുത്തു.