
കല്ലമ്പലം: 5 ദിവസം നീണ്ടുനിൽക്കുന്ന കിളിമാനൂർ ഉപജില്ല സ്കൂൾ കലോത്സവ മാമാങ്കത്തിന് തുടക്കമായി. പള്ളിക്കൽ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ അഡ്വ.വി.ജോയി എം.എൽ.എ കലോത്സവം ഉദ്ഘാടനം ചെയ്തു. 6830 വിദ്യാർത്ഥികൾ കലോത്സവത്തിൽ മാറ്റുരയ്ക്കും. പ്രത്യേകം തയാറാക്കിയ 9 വേദികളിൽ 78 സ്കൂളുകളിൽ നിന്ന് 360 ഇനങ്ങളിലായി മത്സരം നടക്കും.പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ പി.ടി.എ പ്രസിഡന്റ് അജീം അലി സ്വാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ നഹാസ്.എ നന്ദിയും പറഞ്ഞു.ജനറൽ കൺവീനർ ഉഷ.എസ് പതാക ഉയർത്തി. കിളിമാനൂർ എ.ഇ.ഒ വി.എസ്.പ്രദീപ്,ജില്ലാ പഞ്ചായത്തംഗം ടി.ബേബി സുധ തുടങ്ങിയവർ പങ്കെടുത്തു. പങ്കെടുക്കുന്നവർക്കായി ഭക്ഷണം,കുടിവെള്ളം,ടോയ്‌ലെറ്റ് സൗകര്യം,മീഡിയാറൂം,വിശ്രമ സ്ഥലം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. 7ന് നടക്കുന്ന സമാപന സമ്മേളനം അഡ്വ.അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. ഒ.എസ്.അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. റിസപ്ഷൻ കമ്മിറ്റി ചെയർമാൻ ഐ.മുബാറക് സ്വാഗതവും സ്കൂൾ പ്രിൻസിപ്പൽ എസ്.ഉഷ നന്ദിയും പറയും. പ്രോഗ്രാം കൺവീനർ ഷമീർഷൈൻ അവാർഡ് പ്രഖ്യാപിക്കും. മികച്ച ലോഗോയ്ക്കുള്ള ഉപഹാര സമർപ്പണം ആർ.ബിജുവും സമ്മാനവിതരണം ഐഡിയ സ്റ്റാർ സിംഗർ വിജയി റിതു കൃഷ്ണയും നിർവഹിക്കും.
ഫോട്ടോ
കിളിമാനൂർ ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം പള്ളിക്കൽ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ അഡ്വ.വി.ജോയി എം.എൽ.എ നിർവഹിക്കുന്നു