gurudeva-temple

ചിറയിൻകീഴ്:ശാർക്കര ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹ ഗുരു വിഗ്രഹപ്രതിഷ്ഠ വാർഷികോത്സവവും മഹാകലശാഭിഷേവും ക്ഷേത്രതന്ത്രി സുശീലൻപോറ്റിയുടെ കാർമ്മികത്വത്തിൽ നടന്നു. ഗുരുക്ഷേത്ര മണ്ഡപത്തിൽ നടന്ന പ്രതിഷ്ഠാവാർഷിക ഭക്തസംഗമം എസ്.സുവർണകുമാർ ഉദ്ഘാടനം ചെയ്തു. ഗുരുക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് ഡോ.ബി.സീരപാണി അദ്ധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തൻ മുഖ്യാതിഥിയായി. എസ്.എൻ.ജി ട്രസ്റ്റ് മുൻ പ്രസിഡന്റ് സദാശിവൻ കൊല്ലശ്ശേരി, ലൈഫ് മെമ്പർ രാജൻ സൗപർണിക, ട്രസ്റ്റ് പ്രഥമാംഗങ്ങളായ സത്യദാസ്, ഗോപിനാഥൻ തെറ്റിമൂല എന്നിവരെ പൊന്നാടയണിയിച്ചു. രാജലക്ഷ്മി അജയൻ, ഗുരുക്ഷേത്ര സമിതി ട്രഷറർ പി.എസ്.ചന്ദ്രസേനൻ, ക്ഷേത്രകാര്യദർശി ജി.ജയചന്ദ്രൻ, യോഗം ഡയറക്ടർ അഴൂർ ബിജു, യൂണിയൻ കൗൺസിലർ സി.കൃത്തിദാസ്, ഗുരുക്ഷേത്ര വനിത ഭക്തജനസമിതി പ്രസിഡന്റ് വത്സല പുതുക്കരി, സെക്രട്ടറി ബീന ഉദയകുമാർ, വലിയകട ഗുരുമണ്ഡപ സമിതി കോഓർഡിനേറ്റർ പ്രേംകുമാർ എന്നിവർ പങ്കെടുത്തു. ഗുരുക്ഷേത്ര സമിതി സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള നന്ദിയും പറഞ്ഞു.