f

തിരുവനന്തപുരം : തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ മേഖലകൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചെങ്കിലും സമരരംഗത്തുള്ള മെഡിക്കൽ കോളേജ് ഡോക്ടർമാരെ അവഗണിച്ചെന്ന് പരാതി. ശമ്പളപരിഷ്കരണത്തിലെ അപാകതകൾ ഉൾപ്പെടെ പരിഹരിക്കണമെന്ന ആവശ്യത്തോട് മുഖം തിരിച്ച സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്ന് മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ ഭാരവാഹികൾ പറഞ്ഞു. രോഗീപരിചരണവും അദ്ധ്യാപനവും ഒരുപോലെ മുന്നോട്ടു കൊണ്ടു പോകുന്ന മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ആവശ്യങ്ങളോടുള്ള സർക്കാരിന്റെ അവഗണനയ്ക്ക് കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.രാഷ്ട്രീയ താൽപര്യങ്ങളില്ലാത്ത സമരത്തെ ഇനിയും അവഗണിച്ചാൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ഡോ.റോസ്നാര ബീഗവും ജനറൽ സെക്രട്ടറി ഡോ.അരവിന്ദ്.സി.എസും അറിയിച്ചു.