തിരുവനന്തപുരം: തുടർച്ചയായ അഞ്ചാം തവണയും ഡി.എക്ക് സർക്കാർ കുടിശിക നിഷേധിച്ചെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്.ഇർഷാദ്,സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.പി.പുരുഷോത്തമൻ, ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് എസ്.പ്രദീപ് കുമാർ,ജനറൽ സെക്രട്ടറി ബി.നൗഷാദ്,ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് എം.എസ്.മോഹനചന്ദ്രൻ,ജനറൽ സെക്രട്ടറി സി.ഡി.ശ്രീനിവാസ്,ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡന്റ് ഷിബു ജോസഫ്,ജനറൽ സെക്രട്ടറി വി.എ.ബിനു എന്നിവർ പ്രസ്താവിച്ചു.