
കുന്നത്തുകാൽ: കാരക്കോണം സി.എസ്.ഐ നഴ്സിംഗ് കോളേജിൽ ബി.എസ്.സി നഴ്സിംഗ് വിദ്യാർഥികളുടെ 25മത് ബാച്ചിന്റെയും എം.എസ്.സി നേഴ്സിംഗ് വിദ്യാർഥികളുടെ 4-ാമത് ബാച്ചിന്റെയും പ്രവേശനോത്സവം കോളേജ് ലൈബ്രറി ഹാളിൽ നടന്നു. രാവിലെ 11ന് ആരംഭിച്ച പ്രവേശനോത്സവ സമ്മേളനം. മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ.ജെ.ബെനറ്റ് എബ്രഹാം ഉദ്ഘാടനം ചെയ്തു. നഴ്സിംഗ് എഡ്യുക്കേഷൻ ജോയിന്റ് ഡയറക്ടർ പ്രൊഫ.ഡോ.ടി. പ്രേമലത മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. ഡോ.സുജാ ബേബി, പി.ടി.എ പ്രതിനിധി ഷെറിൻ,സ്റ്റുഡൻസ് നേഴ്സസ് അസോസിയേഷൻ ചെയർപേഴ്സൺ അലീന തങ്കച്ചൻ എന്നിവർ ആശംസകൽ അർപ്പിച്ചു. ഡോ. സുജാ ബീവി സ്വാഗതമർപ്പിച്ചു.