
പാറശാല: പാറശാല ബ്ലോക്ക് പഞ്ചായത്ത് ഉച്ചക്കടയിൽ സംഘടിപ്പിച്ച ഹരിതകർമ്മസേന സംഗമം കെ.അൻസലൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് അൽവേഡിസ, പഞ്ചായത്ത് പ്രസിഡന്റുമാരായ എൽ.മഞ്ജുസ്മിത, ലോറൻസ്, ഗീത സുരേഷ്, ഷീന ആൽബിൻ,ഗിരിജ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ വിനിത കുമാരി, എസ്.ആര്യദേവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശാലിനി സുരേഷ്, രേണുക, വൈ.സതീഷ്,എം.കുമാർ, സോണിയ അനിഷ, ഷിനി,ആദർശ്, ബി.ഡി.ഒ ചിത്ര.കെ.പി, നവകേരള മിഷന്റെയും ശുചിത്വ മിഷന്റെയും ഹരിത കേരള മിഷന്റെയും കോ-ഓർഡിനേറ്റർമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഹരിതകർമ്മ സംഗമത്തിന്റെ ഭാഗമായി ഹരിതകർമ്മ സേന അംഗങ്ങളുടെ റാലിയും കലാപരിപാടികളും നടന്നു.