
നേമം: കായിക മേളയുടെ താമസ കേന്ദ്രമായി പ്രവർത്തിച്ച നേമം വിക്ടറി ഗേൾസ് സ്കൂളിൽ കളഞ്ഞു കിട്ടിയ സ്വർണ്ണമാല ക്ലാസ് ടീച്ചറെ ഏല്പിച്ച് മാതൃകയായ പഞ്ചമിയെ വിക്ടറി സ്കൂൾ അദ്ധ്യാപകരുടെയും പി.ടി.എയുടെയും നേതൃത്വത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ അനുമോദിച്ചു. മലയാറ്റൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ നിയ ജെയ്സണിന് പഞ്ചമി സ്വർണ്ണം കൈമാറി. പി.ടി.എയുടെ സ്നേഹോപഹാരം ഐ.ബി.സതീഷ് എം.എൽ.എ കൈമാറി. നിരവധിപേർ പഞ്ചമിക്ക് സ്നേഹോപഹാരം സമ്മാനിച്ചു. പഞ്ചമിയുടെയും നിയയുടെയും മാതാപിതാക്കൾ, പ്രഥമ അദ്ധ്യാപിക ആശ എസ്.നായർ, പി.ടി.എ പ്രസിഡന്റ്‌മാരായ കവിത ഉണ്ണി, പ്രഭാത്, മാനേജർ കെ.വി.ശ്രീകല, ട്രസ്റ്റ് അംഗം കെ.വി.ലതകുമാരി, മുൻ ഹെഡ് മാസ്റ്റർ എച്ച്.എം.കൃഷ്ണൻ, സ്റ്റുഡന്റ് പൊലീസ് സി.ഐ.മോഹൻലാൽ സീനിയർ അസിസ്റ്റന്റ് പി.ഇന്ദു എന്നിവർ സംസാരിച്ചു.സിവിൽ സർവീസ് നേടിയ പൂർവ വിദ്യാർത്ഥി അപർണ.എസ്.നമ്പി, കളരിപ്പയറ്റിൽ സ്വർണം നേടിയ പൂർവ വിദ്യാർത്ഥി ഗോപികമോഹൻ എന്നിവരെയും അനുമോദിച്ചു. കായിക മേളയിൽ
മികച്ച താമസസൗകര്യം ഒരുക്കിയതിന് രണ്ടാം സ്ഥാനം നേടിയ സ്കൂളിനുള്ള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ ഉപഹാരം പ്രഥമ അദ്ധ്യാപികയ്ക്ക് മാനേജർ കെ.വി.ശ്രീകല കൈമാറി.