തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് 15ന് എസ്.ബി.ഐ ലോക്കൽ ഹെഡ് ഓഫീസിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എംപ്ലോയീസ് ഫെഡറേഷൻ നടത്തുന്ന സംസ്ഥാനതല മാർച്ച് വിജയിപ്പിക്കുന്നതിനായി പി.വി.ജോസ് ചെയർമാനും എൻ.നിഷാന്ത് ജനറൽ കൺവീനറുമായി സംഘാടകസമിതി രൂപീകരിച്ചു. യോഗം ബെഫി സെന്ററിൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ മുൻ അഖിലേന്ത്യാ പ്രസിഡന്റ് പി.സദാശിവൻപിള്ള ഉദ്ഘാടനം ചെയ്തു.ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. ബെഫി ജില്ലാ സെക്രട്ടറി എൻ.നിഷാന്ത് സ്വാഗതവും സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ എംപ്ലോയീസ് ഫെഡറേഷൻ അസിസ്റ്റന്റ് ട്രഷറർ ആർ.എസ്.അനൂപ് നന്ദിയും പറഞ്ഞു.