
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയുടെ സ്വപ്ന പദ്ധതിയായ പൊതു ശ്മശാനം 'ശാന്തി ഇടം' മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. ഭൗതിക സാഹചര്യങ്ങൾ ഒരുക്കിയതിന് നഗരസഭയ്ക്ക് ലഭിച്ച ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ചടങ്ങിൽ വച്ച് മന്ത്രി നഗരസഭ ചെയർമാന് കൈമാറി. കെ.ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ പി.കെ.രാജമോഹനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി. സുരേഷ് കുമാർ, നഗരസഭ സ്ഥിരം സമിതി അംഗങ്ങളായ കെ.കെ.ഷിബു,എൻ. കെ.അനിതകുമാരി,ജെ.ജോസ് ഫ്രാങ്ക്ളിൻ,ആർ.അജിത,ഡോ.എം.എ.സാദത്ത്,കൗൺസിലർമാരായ ഷിബുരാജ് കൃഷ്ണ,എസ്.വേണുഗോപാൽ,സി.പി.എം ഏരിയാ സെക്രട്ടറി ടി.ശ്രീകുമാർ,സി.പി.ഐ മണ്ഡലം സെക്രട്ടറി ജി.എൻ.ശ്രീകുമാരൻ,രാജശേഖരൻ നായർ,തിരുപുറം ഗോപാലകൃഷ്ണൻ,നഗരസഭാ സെക്രട്ടറി സാനന്ദസിംഗ് തുടങ്ങിയവർ പങ്കെടുത്തു.