തിരുവനന്തപുരം: കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിൽ ശിശുദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്കായി എട്ട്,ഒൻപത് തീയതികളിൽ മത്സരം സംഘടിപ്പിക്കും. എൽ.പി,യു.പി,എച്ച്എസ്,എച്ച്എസ്എസ് വിഭാഗങ്ങളിലെ കുട്ടികൾക്കായി ചിത്രരചന,പ്രസംഗം (ഇംഗ്ലീഷ്/മലയാളം),കഥാരചന (ഇംഗ്ലീഷ്/മലയാളം),കവിത രചന (ഇംഗ്ലീഷ്/മലയാളം), മോണോആക്റ്റ്, ലളിതഗാനം,ദേശഭക്തിഗാനം (7 പേരുള്ള ഗ്രൂപ്പ്), കവിത പാരായണം,നാടോടി നൃത്തം (കിഡ്സ് ഉൾപ്പെടെ),വായന മത്സരം (യു.പി, എച്ച്.എസ്,എച്ച്.എസ്.എസ്),കളറിംഗ് (3-5 വയസുവരെ) മത്സരങ്ങളാണ് നടത്തുന്നത്. വിശദവിവരങ്ങൾക്ക്: ഫോൺ: 0471-2316477, 8590774386.