
മലയിൻകീഴ് : പേയാട് സെന്റ് സേവിയേഴ്സ് ഹയർ സെക്കൻഡറി സ്‌കൂൾ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.പ്ലാറ്റിനം ജൂബിലി മന്ദിര ശിലാസ്ഥാപനം നെയ്യാറ്റിൻകര രൂപത മുൻ ബിഷപ്പ് ഡോ.വിൻസന്റ് സാമുവൽ നിർവഹിച്ചു.ഡോ.വിൻസന്റ് സാമുവലിന്റെ അദ്ധ്യക്ഷതയിൽ ലോക്കൽ മാനേജർ ഫാദർ ഡോ.ജസ്റ്റിൻ ഡൊമിനിക് സ്വാഗതം പറഞ്ഞു.കോർപ്പറേറ്റ് മാനേജർ ഫാദർ.ജോസഫ് അനിൽ,നേമം ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ.ബി.ബിജുദാസ്,വിളപ്പിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫ്‌ളോറൻസ് സരോജം,പ്രിൻസിപ്പൽ ആർ.എസ്.റോയ്,ഹെഡ്മിസ്ട്രസ് വി.ആർ.ലത എന്നിവർ സംസാരിച്ചു.