
കല്ലമ്പലം: പാരിപ്പള്ളി സംസ്കാര ആർട്സ് സൊസൈറ്റിയുടെ 17 -ാ മത് പ്രൊഫഷണൽ നാടക മത്സരം ഇന്ന് തുടങ്ങി 9ന് സമാപിക്കും. പാരിപ്പള്ളി പ്രശോഭൻ സ്മാരക സംസ്കാര ഹാളിൽ നടക്കുന്ന നാടക മത്സരത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 6 ന് അഡ്വ.സി.ആർ മഹേഷ് എം.എൽ.എ നിർവഹിക്കും. സംഘാടക സമിതി ചെയർമാൻ പ്രൊഫ.വി.എസ്. ലീ അദ്ധ്യക്ഷത വഹിക്കും. പ്രശസ്ത നാടക രചയിതാവ് അഡ്വ.മണിലാൽ, ഡി.രഞ്ചൻ, ജി.രാജീവൻ, കൺവീനർ എസ്.അജിത് കുമാർ എന്നിവർ പങ്കെടുക്കും.
ഇന്ന് മുതൽ 9 വരെ നടക്കുന്ന നാടക മത്സരങ്ങളിൽ സംസ്കാര അംഗങ്ങളും അതിഥികളുമടക്കം ആയിരങ്ങൾ പങ്കെടുക്കും. നാടക മത്സരത്തിന്റെ സമാപന സമ്മേളനവും പുരസ്കാര വിതരണവും പ്രതിമാസ പരിപാടിയോടനുബന്ധിച്ച് ഡിസംബർ 21ന് നടക്കും.