photo

നെടുമങ്ങാട്: കേരള യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ മഞ്ച നെടുമങ്ങാട് മെരിറ്റ് ഡേ- സമന്വയ കേരള സർവകലാശാല സിൻഡിക്കേറ്റംഗം ഡോ.ഷിജൂഖാൻ പത്താംകല്ല് ഉദ്‌ഘാടനം ചെയ്തു.കോളേജ് യൂണിയന്റെയും വിവിധ ക്ലബുകളുടെയും ഉദ്‌ഘാടനവും നടന്നു.യൂണിയൻ ചെയർമാൻ വി.വി.അരവിന്ദ് അദ്ധ്യക്ഷത വഹിച്ചു.നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.വസന്തകുമാരി വിമൻ സെല്ലിന്റെയും ഗായകൻ ആരോമൽ ബി.എസ് ആർട്സ് ക്ലബിന്റെയും ഡോ.എ.ബൈജു സ്പോർട്സ് ക്ലബിന്റെയും എഴുത്തുകാരൻ ജെഫിൻ എസ്.ജീവൻ ലിറ്റററി ക്ലബിന്റെയും ഉദ്‌ഘാടനം നിർവഹിച്ചു.അഡ്വ.ആർ.ബി രാജീവ്കുമാർ,സി.ഡി.സി വൈസ് പ്രസിഡന്റ് വി.എസ്.ശോഭൻകുമാർ,ഡോ.ബിജികുമാരി,സ്റ്റാഫ് അഡ്വൈസർ നിത്യ കെ.പി,സ്റ്റാഫ് സെക്രട്ടറി ബിന്ദു എസ്.നായർ, കോ-ഓർഡിനേറ്റർ ലക്ഷ്മി പുഷ്കരൻ തുടങ്ങിയവർ സംസാരിച്ചു.പ്രിൻസിപ്പൽ ഡോ.രേണുകാസോണി.എൽ.ആർ സ്വാഗതവും കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി ചന്ദന നന്ദിയും പറഞ്ഞു.