hi

തിരുവനന്തപുരം:ശ്രീ ഗോകുലം മെഡിക്കൽ കോളേജിന്റെ ഗാലത്തിയോൺ മെഡിക്കൽ എക്സിബിഷൻ ഗ്രാൻഡ്ഫിനാലെയും ആർട്ട്‌ ഫെസ്റ്റിവലും മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി.കെ.മുരളി എം.എൽ.എ, ശാന്തിഗിരി ആശ്രമം റിസർച്ച് ഓർഗനൈസേഷൻ മേധാവി സ്വാമി ഗുരു സവിധു ജ്ഞാന തപസ്വി,ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പബ്ലിക് ഹെൽത്ത് പ്രൊഫസർ ഡോ.എസ്.എസ്.ലാൽ തുടങ്ങിയവർ മുഖ്യാതിഥികളായി.ശ്രീ ഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻ വൈസ് ചെയർമാൻ ഡോ.കെ.കെ.മനോജൻ,മാനേജിംഗ് ഡയറക്ടർ ഡോ.ഷീജ ജി. മനോജ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി എക്സിബിഷനിൽ വിവിധയിനങ്ങളിൽ വിജയം കൈവരിച്ചവർക്കുള്ള സമ്മാനദാനവും നിർവഹിച്ചു.

കേരളത്തിലെ ഏറ്റവും മികച്ച മെഡിക്കൽ കോളേജുകളിൽ ഒന്നാണ് ഗോകുലം മെഡിക്കൽ കോളേജെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വൈദ്യശാസ്ത്ര മേഖലയിലെ അനന്ത സാദ്ധ്യതകൾ പുതുതലമുറയെ പഠിപ്പിക്കാനും പൊതുസമൂഹത്തിൽ ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും ആധുനിക കണ്ടുപിടിത്തങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കാനും ഗാലത്തിയോൺ മെഡിക്കൽ എക്സിബിഷന് കഴിഞ്ഞു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

സാമൂഹ്യ പ്രതിബദ്ധതയുള്ള നല്ല ഡോക്ടർമാരായി ശ്രീ ഗോകുലം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ സമൂഹത്തിനു മാതൃകയാക്കട്ടെ എന്ന് ചെയർമാൻ ഗോകുലം ഗോപാലൻ ആശംസിച്ചു.

മെഡിക്കൽ കോളേജ് ഡീൻ ഡോ. പി. ചന്ദ്രമോഹൻ,കോളേജ് പ്രിൻസിപ്പൽ ഡോ.നന്ദിനി വി.ആർ,അസോസിയേറ്റ് ഡീൻ ഡോ.ലളിത കൈലാസ്, പ്രൊഫസർമാരായ ഡോ.ബെന്നി പി.വി, ഡോ.പി.ആർ.പ്രമീദ,ഡോ.സിമി എസ്.എം തുടങ്ങിയവർ സംസാരിച്ചു.കോളേജ് യൂണിയൻ ചെയർമാൻ ശ്രീഹരി സ്വാഗതവും ജനറൽസെക്രട്ടറി അഷ്‌ഫി നൗഷാദ് നന്ദിയും പറഞ്ഞു.