
ശിവഗിരി: ശിവഗിരി മഠം ഗുരുധർമ്മ പ്രചരണസഭയുടെ വനിതാ വിഭാഗമായ മാതൃസഭയുടെ സംഗമം ഇന്ന് ശിവഗിരിയിൽ നടക്കും. രാവിലെ 9.30ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷതയിൽ മന്ത്രി ജെ. ചിഞ്ചുറാണി സംഗമം ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി സംഘടനാസന്ദേശം നല്‍കും. കൃഷി ജീവ രാശിയുടെ നട്ടെല്ല് ,സ്ത്രീ ശാക്തീകരണം എന്നീ വിഷയങ്ങളിൽ പഠന ക്ലാസുകളും ഉണ്ടാകും. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമുള്ള മാതൃസഭ പ്രവർത്തകർ സംഗമത്തിൽ പങ്കെടുക്കുമെന്ന് മാതൃസഭ പ്രസിഡന്റ് ഡോ. അനിതാ ശങ്കർ, സെക്രട്ടറി ജി.ആർ. ശ്രീജ, ട്രഷറർ ഷാലി വിനയൻ എന്നിവർ അറിയിച്ചു.