prekhyapichapol

കല്ലമ്പലം: കരവാരം ഗ്രാമപഞ്ചായത്ത് അതിദാരിദ്ര മുക്ത പഞ്ചായത്തായി കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി മുരളി പ്രഖ്യാപിച്ചു. സംസ്ഥാന സാക്ഷരതാ മിഷന്റെ പ്ലസ് ടു തുല്യതാ പരീക്ഷയിൽ വിജയിച്ചവർക്ക് ഒ.എസ്. അംബിക എം.എൽ.എ ഉപഹാരം നൽകി ആദരിച്ചു. പഞ്ചായത്തിൽ 33 അതിദാരിദ്ര കുടുംബങ്ങൾ ഉണ്ടായിരുന്നു. ലൈഫ് ഭവന പദ്ധതിയിലൂടെ വീടും,വീട് മെയിന്റനൻസ്,മെഡിസിൻ സപ്പോർട്ട്, ഭക്ഷ്യധാന്യ കിറ്റ്,ഉപജീവനമാർഗങ്ങൾ എന്നിവ നൽകിയാണ് അതിദാരിദ്ര്യമുക്ത പഞ്ചായത്തായത്. പ്രസിഡന്റ് സജീർ രാജകുമാരി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ലതിക.പി.നായർ റിപ്പോർട്ട് അവതരിപ്പിച്ചു. മെമ്പർമാരായ ദീപ പങ്കജാക്ഷൻ,ഇന്ദിരാ സുദർശനൻ,ലോഗേഷ്,എം.കെ ജ്യോതി,ദീപ്തി മോഹൻ,ബേബി ഗിരിജ തുടങ്ങിയവർ പങ്കെടുത്തു.സെക്രട്ടറി ഫൈസൽ നന്ദി പറഞ്ഞു.