
കാട്ടാക്കട : ലോകരാജ്യങ്ങളുടെ ഇടയിൽ ഇന്ത്യയുടെ യശസ് ഉയർത്തിയ ഭരണാധികാരിയായിരുന്നു ഇന്ദിരാഗാന്ധിയെന്ന് കോൺഗ്രസ് നേതാവ് മീനാങ്കൽ കുമാർ പറഞ്ഞു.കോൺഗ്രസ് പറണ്ടോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡന്റ് മണ്ണാറം പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.യു.ഡി.എഫ് മണ്ഡലം ചെയർമാൻ കെ.കെ.രതീഷ്,മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ഷാമില ബീഗം, ബ്ലോക്ക് മെമ്പർ എ.എം ഷാജി, ബ്ലോക്ക് ജനറൽ സെക്രട്ടറി ഭുവനചന്ദ്രൻ നായർ, സതീർ, മണ്ഡലം ഭാരവാഹികളായ രാജേഷ്, സതീഷ്ചന്ദ്രൻ, ഷംനാദ്, രഘുനാഥൻ, സതികുമാർ ജനാർദ്ദനൻ, അജിത് എന്നിവർ സംസാരിച്ചു.