
നെയ്യാറ്റിൻകര: സംസ്ഥാന വനിത ഫെഡിന്റെയും ആയുഷിന്റേയും നേതൃത്വത്തിൽ നെല്ലിമൂട് വനിത സഹകരണ സംഘത്തിൽ വനിതകൾക്കുള്ള സൗജന്യ തൊഴിൽ പരിശീലനം ആരംഭിച്ചു.കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വനിത ഫെഡ് പ്രസിഡന്റ് കെ.ശ്രീജ അദ്ധ്യക്ഷത വഹിച്ചു. ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ.സജി.പി.ആർ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ഗായത്രി.ആർ.എസ്, ആയൂർവേദ സ്ത്രീ രോഗ സ്പെഷ്യലിസ്റ്റ് ഡോ.വി.എസ്.ലക്ഷ്മി, വനിതഫെഡ് മാനേജിംഗ് ഡയറക്ടർ ആർ.പ്രമീള, അസിസ്റ്റന്റ് രജിസ്ട്രാർ അനിൽ.എസ്.പി, അവണാകുഴി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.രാജേന്ദ്രൻ, നെല്ലിമൂട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.പൊന്നയ്യൻ, നെയ്യാറ്റിൻകര താലൂക്ക് ആഫ് കോ പ്രസിഡന്റ് നെല്ലിമൂട് പ്രഭാകരൻ, നെല്ലിമൂട് വനിത സഹകരണസംഘം പ്രസിഡന്റ് എൻ.ശാന്തകുമാരി തുടങ്ങിയവർ പ്രസംഗിച്ചു. പരിശീലനം പൂർത്തിയാക്കുന്നവർക്ക് വനിത ഫെഡ് തൊഴിൽ ലഭ്യമാക്കും.