മലയിൻകീഴ് : നേമം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ഏഴ് ഗ്രാമപഞ്ചായത്തുകളിലെ ആശാവർക്കർമാരുടെ സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.പ്രീജ ഉദ്ഘാടനം ചെയ്തു.നേമം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.സജിനകുമാർ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആർ.ബി.ബിജു ദാസ്,രജിത്ത് ബാലകൃഷ്ണൻ,അഖില.എം.ബി,രേണുക.സി,ബാലരാമപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാമില ബീവി,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.ആർ.അജയ്‌ഘോഷ്,മെഡിക്കൽ ഓഫീസർമാരായ ഡോ.അഞ്ജലി.എൻ.യു,ഡോ.രമ.എൽ,ഹെൽത്ത് ഇൻസ്‌പെക്ടർമാർ,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ,ആശ വർക്കർമാർ,ഉദ്യോഗസ്ഥ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.