ksspu

തിരുവനന്തപുരം: കേരള സർവീസ് പെൻഷണേഴ്സ് യൂണിയൻ അതിയന്നൂർ ബ്ളോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെങ്ങാനൂർ നീലകേശി കല്യാണമണ്ഡപത്തിൽ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു.

ബ്ളോക്ക് പ്രസിഡന്റ് പി. പ്രഭാകരപ്പണിക്കർ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.എം.ചന്ദ്രബാബു ഉദ്ഘാടനവും സാംസ്കാരിക പ്രഭാഷണവും നിർവഹിച്ചു. ജി.അജയൻ (ജില്ലാ സെക്രട്ടറി കെ.എസ്.എസ്.പി.യു),ജില്ലാ ജോയിന്റ് സെക്രട്ടറി എം.വിജയകുമാർ, ജില്ലാകമ്മിറ്റി അംഗങ്ങളായ കെ.ബാബു രാജേന്ദ്രപ്രസാദ്,ടി.രാജമ്മ,ബ്ളോക്ക് സെക്രട്ടറി രത്‌നാകരൻ,വനിതാ സമിതി കൺവീനർ അന്നമ്മ എന്നിവർ സംസാരിച്ചു. സാംസ്കാരിക സമിതി കൺവീനർ എം.രാജേന്ദ്രൻ സ്വാഗതവും ജോയിന്റ് കൺവീനർ ജി.രാജേന്ദ്രൻ നന്ദിയും പറഞ്ഞു.