k

ബംഗളൂരു: വേൾഡ് മലയാളി കൗൺസിൽ ഏർപ്പെടുത്തിയ 'മലയാള മിത്രം" അവാർഡിന് കന്നട സാഹിത്യകാരിയും കോളേജ് അദ്ധ്യാപികയും മംഗലാപുരം സ്വദേശിയുമായ ഡോ. പാർവതി ജി. ഐതൽ അർഹയായി. മലയാള ഭാഷ, സാഹിത്യം, കല എന്നിവയെ ഇതര ഭാഷയിലൂടെ മറ്റു സംസ്ഥാനങ്ങളിൽ പ്രോത്സാഹിപ്പിക്കുന്നവർക്ക് ഏർപ്പെടുത്തിയതാണ് അവാർഡ്. നവംബർ 8ന് കോഴിക്കോട് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം നൽകുമെന്ന് വേൾഡ് മലയാളി കൗൺസിൽ ഇന്ത്യ റീജിയൺ ചെയർമാൻ മോഹൻ ബി. നായർ പ്രസിഡന്റ് പത്മകുമാർ, സെക്രട്ടറി രാമചന്ദ്രൻ പേരാമ്പ്ര, ട്രഷറർ അരുൾ തോമസ് എന്നിവർ അറിയിച്ചു.