p

തിരുവനന്തപുരം: കേരളത്തിൽ നാലര വർഷമായി ഭരണം നടത്തിവരുന്ന ഇടത് സർക്കാർ പ്രഖ്യാപിച്ച ഡി.എ യഥാർത്ഥത്തിൽ നൽകാനുള്ളതിന്റെ ആറിലൊന്നു മാത്രമാണെന്നും ശമ്പള പരിഷ്കരണം അടക്കമുള്ള ജീവനക്കാരുടെ അവകാശങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണെന്നും രമേശ് ചെന്നിത്തല.
കേരളപ്പിറവി ദിനത്തിൽ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇലക്ഷൻ കാലത്ത് മാത്രം പൊതുജനങ്ങളെ ഓർക്കുന്ന ജനവിരുദ്ധ സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടുവെന്നും അടുത്ത അദ്ധ്യയനവർഷം സന്തോഷത്തിന്റേതായിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുൽ മജീദ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ, ട്രഷറർ അനിൽ വട്ടപ്പാറ, ബി.സുനിൽകുമാർ, എൻ.രാജ്മോഹൻ , ബി.ബിജു, അനിൽ വെഞ്ഞാറമൂട്, ടി.യു.സാദത്ത്, സാജു ജോർജ്, ജി.കെ.ഗിരീഷ്, എം.കെ.അരുണ, ജോൺ ബോസ്കോ, പി.എസ്.മനോജ്, പി.വിനോദ് കുമാർ, പി.എം.നാസർ,പി.പി.ഹരിലാൽ, പി.എം. ശ്രീജിത്ത്, സി.വി.സന്ധ്യ, ടി.ആബിദ്, ആർ.തനൂജ, സാബു നീലകണ്ഠൻ എന്നിവർ സംസാരിച്ചു.