തിരുവനന്തപുരം: മുക്കോലയ്ക്കൽ സെന്റ് തോമസ് സെൻട്രൽ സ്കൂളിൽ കേരളപ്പിറവി ദിനാഘോഷ പരിപാടികൾ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ വർഗീസ് സാമുവൽ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡിസീല സൂസൻ.കെ,ഹെഡ്മിസ്ട്രസ് പ്രിയാ വിത്സൻ,അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് റീനാ കുര്യൻ,പ്രോഗ്രാം കൺവീനറായ ഷീജ ജി.എസ്,സ്കൂൾ ഹെഡ് ബോയ് ജെഫ്രി റെഹാൻ മാത്യു,ഹെഡ് ഗേൾ ഋതുപർണ ആർ.നായർ എന്നിവർ സംസാരിച്ചു.
കുട്ടികളുടെ പരിപാടികളും ഉണ്ടായിരുന്നു.