d

തിരുവനന്തപുരം: സമൂഹത്തിന്റെ സ്പന്ദനം തിരിച്ചറിഞ്ഞ് നാടിനെ നിലനിർത്തുന്നവരാണ് മാദ്ധ്യമ പ്രവർത്തകരെന്ന് ജസ്റ്റീസ് ബി.കെമാൽ പാഷ. പ്രേംനസീർ സുഹൃത് സമിതിയും അരീക്കൽ ആയുർവേദ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച പത്ര-ദൃശ്യമാദ്ധ്യമ സാഹിത്യ-സാംസ്കാരിക പുരസ്കാരദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ലോകമെന്താണെന്ന് ജനങ്ങൾ മനസിലാക്കുന്നത് മാദ്ധ്യമ പ്രവർത്തകരിലൂടെയാണെന്നും പലപ്രശ്നങ്ങളും ഭരണകൂടത്തിന്റെപോലും സഹായമില്ലാതെ പരിഹാരം കണ്ടെത്തിക്കൊടുക്കാൻ പ്രാപ്തരാണ് പത്ര-ദൃശ്യ മാദ്ധ്യമ പ്രവർത്തകരെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര അക്കാഡമി മുൻ ചെയർമാൻ പ്രേംകുമാർ മുഖ്യാതിഥിയായി.മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ കലാപ്രേമി ബഷീർ അദ്ധ്യക്ഷനായി.മികച്ച ന്യൂസ് ഫോട്ടോ ഗ്രാഫർക്കുള്ള അവാർഡ് കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ.സുധർമ്മദാസും റിപ്പോർട്ടർക്കുള്ള പുരസ്കാരം എം.റഫീക്കും ബി.കെമാൽ പാഷയിൽ നിന്ന് സ്വീകരിച്ചു. എസ്.രാധാകൃഷ്ണൻ,ഡോ.സ്‌മിത്ത്കുമാർ,തെക്കൻസ്റ്റാർ ബാദുഷ,എസ്.സന്തോഷ്,പനച്ചമൂട് ഷാജഹാൻ,ബീനരഞ്‌ജിനി തുടങ്ങിയവർ പങ്കെടുത്തു.