1

തിരുവനന്തപുരം: കേരള സ്മാൾ സ്കെയിൽ പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടർ മാനുഫാക്ചേഴ്സ് അസോസിയേഷൻ ആവിഷ്കരിച്ച ജീവജലം എന്ന ബ്രാൻഡ് മന്ത്രി പി.രാജീവ് മാസ്കോട്ട് ഹോട്ടലിൽ പുറത്തിറക്കി. ജനങ്ങൾക്ക് വില കുറഞ്ഞതും ഗുണമേന്മയുള്ളതുമായ രീതിയിൽ നേരിട്ട് വിതരണം ചെയ്യുകയാണ് ലക്ഷ്യം. 20 ലിറ്റർ കാൻ വെള്ളത്തിന് 40 രൂപയാണ്. അതായത് ഒരു ലിറ്ററിന് വെറും 2 രൂപ മാത്രം. ഇന്ന് മുതൽ വിപണിയിൽ എത്തിക്കും. നടി പ്രവീണ, കെ.എസ്.എസ്.ഐ.എ സ്റ്റേറ്റ് കൗൺസിൽ പ്രസിഡന്റ് നിസറുദ്ദീൻ, സോമൻ പിള്ള, മനോജ് കുമാർ, ജിമ്മി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.