
തിരുവനന്തപുരം: 2023 ജനുവരി മുതൽ കുടിശികയായ 4% ക്ഷാമബത്തയും 11ാം ശമ്പളപരിഷ്‌ക്കരണ കുടിശികയും അനുവദിച്ച സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ജോയിന്റ് കൗൺസിൽ ചെയർമാൻ എസ്. സജീവും ജനറൽ സെക്രട്ടറി കെ.പി ഗോപകുമാറും പറഞ്ഞു. എന്നാൽ ഇതിന് മുമ്പ് അനുവദിച്ച ക്ഷാമബത്തകൾക്കും ഇപ്പോൾ അനുവദിച്ച ക്ഷാമബത്തയ്ക്കും മുൻകാല പ്രാബല്യം നൽകാത്തത് പ്രതിഷേധാർഹമാണ്. 2021 ജനുവരി മുതൽ അനുവദിക്കപ്പെട്ട ക്ഷാമബത്തകൾക്ക് മുൻകാല പ്രാബല്യം ഉറപ്പ് വരുത്തി ക്ഷാമബത്ത ഉത്തരവിറക്കണമെന്നും ജോയിന്റ് കൗൺസിൽ ആവശ്യപ്പെട്ടു.