d

തിരുവനന്തപുരം: ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനം ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയും വൈസ് ചെയർപേഴ്സൺ സ്ഥാനം കുക്കു പരമേശ്വരനും ഏറ്റെടുത്തു. ഗുരുതുല്യർ ഇരുന്ന കസേരയിലാണ് താൻ ഇരിക്കുന്നതെന്ന് റസൂൽ പൂക്കുട്ടി പറഞ്ഞു. ചടങ്ങിൽ മുൻ ചെയർമാൻ പ്രേംകുമാർ പങ്കെടുത്തില്ല.

ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്തിരിക്കാനാവുന്നത് സന്തോഷം നൽകുന്ന കാര്യമാണെന്ന് റസൂൽ പൂക്കുട്ടി പറഞ്ഞു..ഒരു കൊച്ചു ഗ്രാമത്തിൽ നിന്ന് ഇതു വരെ എത്തിയതിനു കാരണം അക്കാഡമിയാണ്.ഐ.എഫ്.എഫ്.കെ മാത്രമല്ല അദ്ധ്യക്ഷന്റെ ഉത്തരവാദിത്വം.ചലച്ചിത്രമേള നടക്കുമ്പോൾ താൻ ലണ്ടനിലായിരിക്കും. എന്റെ നാട്.. എന്റെ സിനിമ... ഇവിടേക്ക് എന്നെ തിരിച്ചു വിളിക്കുമ്പോൾ വരണം.' സർക്കാരനെതിരെ

വിമർശനങ്ങൾ ഉന്നയിച്ചതിനാണോ നിലവിലെ ചെയർമാനെ മാറ്റിയതെന്ന ചോദ്യത്തിന്, തനിക്ക് അറിയില്ലെന്നായിരുന്നു പ്രതികരണം. പ്രേംകുമാറിനെ വിളിക്കാൻ സമയം കിട്ടിയില്ല. വിവാദങ്ങളെക്കുറിച്ച് അറിയില്ല. കേരളമല്ലേ, വിവാദങ്ങൾ ഉണ്ടാകുമല്ലോ എന്നും പൂക്കുട്ടി പറഞ്ഞു.