തിരുവനന്തപുരം: ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി ഒമ്പതിന് രാവിലെ മുതൽ ഉച്ചക്ക് ഒന്നുവരെ മ്യൂസിയം കോമ്പൗണ്ടിൽ എൽ.പി,യു.പി,ഹൈസ്‌കൂൾ,ഹയർ സെക്കൻഡറി എന്നീ വിഭാഗം സ്‌കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചന, പെയിന്റിംഗ് മത്സരങ്ങളും ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന മത്സരങ്ങളും നടത്തുന്നു. പങ്കെടുക്കാൻ താത്പര്യമുള്ള വിദ്യാർത്ഥികൾ രാവിലെ 9.30ന് മുമ്പ് മ്യൂസിയം കോമ്പൗണ്ടിലെത്തണം. 14ന് രാവിലെ 8 മുതൽ പുലയനാർകോട്ട ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡയബറ്റിസിൽ സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് തുടർന്നുള്ള ചികിത്സയുടെ ഭാഗമായുള്ള ടെസ്റ്റുകൾക്ക് പ്രത്യേക ആനുകൂല്യം നൽകും. ഫോൺ: 0471 2559388,9562700200.