ddd

തിരുവനന്തപുരം: കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നടിയോട് ലൈംഗികാതിക്രമം നടത്തിയ പോർട്ടർ പേട്ട പൊലീസിന്റെ പിടിയിൽ. റെയിൽവേ പോർട്ടറായ അരുണാണ് അറസ്റ്റിലായത്. പ്രതിയെ ന്യായീകരിക്കാൻ റെയിൽവേ അധികൃതർ ശ്രമിച്ചതായി ആരോപണമുണ്ട്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.

ഷൂട്ടിംഗ് സംബന്ധമായ യാത്രയ്ക്കായി സ്റ്റേഷനിലെത്തിയ നടിയോട് അപ്പുറത്തെ പ്ലാറ്റ്ഫോമിലേയ്ക്ക് കടക്കാൻ സഹായിക്കാമെന്ന് ഇയാൾ പറഞ്ഞു. റെയിൽവേ ലൈൻ മുറിച്ചുകടക്കേണ്ടെന്നും നിറുത്തിയിട്ടിരിക്കുന്ന ട്രെയിനിന്റെ എ.സി കോച്ച് വഴി അപ്പുറത്ത് എത്തിക്കാമെന്നും വിശ്വസിപ്പിച്ചു. തുടർന്ന് ട്രെയിൻ കയറി അപ്പുറത്തെത്തി ട്രാക്കിലേയ്ക്ക് വലിഞ്ഞുകയറാൻ തുടങ്ങുമ്പോൾ ദേഹത്ത് കടന്നുപിടിക്കുകയായിരുന്നു. ആദ്യം ബാഗിൽ പിടിച്ച് സഹായിക്കാമെന്ന് പറഞ്ഞപ്പോൾ തന്നെ നടി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. റെയിൽവേ അധികൃതർക്ക് പരാതി നൽകിയെങ്കിലും ഇയാളെ ന്യായീകരിച്ച് സംസാരിച്ചതിനെ തുടർന്ന് നടി പൊലീസിന് പരാതി നൽകുകയായിരുന്നു. ഇയാളെ സസ്‌പെൻഡ‌് ചെയ്തു.