
തിരുവനന്തപുരം:അതിദാരിദ്ര്യ നിർമ്മാർജ്ജനം സർക്കാർ പറഞ്ഞു പരത്തുന്ന നുണ മാത്രമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല.. ഈ അവകാശവാദത്തിന് ഉപോൽബലകമായ ഒരു രേഖയും നീതി ആയോഗിൽ നിന്നും
ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ഒന്നരക്കോടി ചെലവഴിച്ച ഒറ്റ ദിവസത്തെ പരിപാടിയും ശതകോടികൾ ചെലവഴിക്കുന്ന പ്രചരണവും മാത്രമാണിത്. . ലക്ഷക്കണക്കിന് ആദിവാസികൾ ഭൂരഹിതരും കിടപ്പാടമില്ലാത്തവരുമാണ്. ശുചിമുറിയും പോഷകാഹാരമില്ല. ഇങ്ങനെയുള്ള സംസ്ഥാനം എങ്ങനെയാണ് അതിദാരിദ്ര്യ വിമുക്തമാവുന്നത്.കൊല്ലം കുന്നത്തൂർ മൈനാഗപ്പള്ളിയിൽ ഒരാൾ പട്ടിണി കിടന്നു മരിക്കുകയും മൃതദേഹം തെരുവുനായ്ക്കൾ ഭക്ഷിക്കുകയും ചെയ്തത് കഴിഞ്ഞ മാസമാണ്. അതിദാരിദ്ര്യവിമുക്തമെന്ന് ആഘോഷിക്കാൻ ചെലവഴിക്കുന്ന പണമുണ്ടായിരുന്നെങ്കിൽ നൂറു കണക്കിന് ആദിവാസി കുടുംബങ്ങൾക്കു വീടു നൽകാമായിരുന്നു. കേരളത്തിൽ വിതരണം ചെയ്യുന്ന സൗജന്യ അരി മുതലുള്ള കേന്ദ്രപദ്ധതികളെ ഇതെങ്ങനെ ബാധിക്കുമെന്നു കണ്ടറിയണം.. കഴിഞ്ഞ പത്തു വർഷത്തെ ഭരണം കൊണ്ട് സി.പി.എംകാരുടെ ദാരിദ്ര്യമാണ് മാറിയത്. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ അടക്കമുള്ളവർ കോടീശ്വരന്മാരായി മാറിയെന്നും ചെന്നിത്തല പറഞ്ഞു..