മുടപുരം: ആറ്റിങ്ങൽ ഉപജില്ലാ സ്കൂൾ കലോത്സവം നാളെ മുതൽ 7 വരെ കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. നാളെ രാവിലെ 9.30 മുതൽ രചനാമത്സരങ്ങൾ നടക്കും.5ന് രാവിലെ 9.30ന് വി.ശശി എം.എൽ.എ കലോത്സവം ഉദ്‌ഘാടനം ചെയ്യും. കിഴുവിലം പഞ്ചായത്ത് പ്രസിഡന്റ് ആർ.രജിത അദ്ധ്യക്ഷത വഹിക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ജയശ്രി, ജില്ലാപഞ്ചായത്ത് മെമ്പർ ആർ.സുഭാഷ്,അഴൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
7ന് വൈകിട്ട് 4ന് നടക്കുന്ന സമാപനസമ്മേളനം അടൂർ പ്രകാശ് എം.പി ഉദ്‌ഘാടനം ചെയ്യും. ഒ.എസ്.അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജ ബീഗം,ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ വാഹീദ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ആർ.ഡി.ഡി അജിത.എസ് സമ്മാനങ്ങൾ വിതരണം ചെയ്യും. മറ്റ് ജനപ്രതിനിധികളും പി.ടി.എ,എസ്.എം.സി ഭാരവാഹികളും സ്വാഗതസംഘം സബ്കമ്മിറ്റി ഭാരവാഹികളും പങ്കെടുക്കും. 105 വിദ്യാലയങ്ങളിൽ നിന്നായി ആറായിരത്തിൽപ്പരം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കുമെന്ന് എ.ഇ.ഒ ഡോ.പി.സന്തോഷ്‌കുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു. 8 സ്റ്റേജുകളിലായാണ് മത്സരങ്ങൾ നടക്കുന്നത്.
പത്രസമ്മേളനത്തിൽ സ്വാഗതസംഘം ജനറൽ കൺവീനറും ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലുമായ മാർജി.എസ്,പി.ടി.എ പ്രസിഡന്റ് സബീന ബീവി.എ,പി.ടി.എ വൈസ് പ്രസിഡന്റ് അനസ്.എസ്,പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ദിനേശ്കുമാർ.കെ,ഹെഡ്മാസ്റ്റർ ഇൻ ചാർജ് മുജീബ്,പ്രോഗ്രാം കമ്മിറ്റി കൺവീനർ എസ്.നിഹാസ്,എസ്റ്റേജ്,ലൈറ്റ് ആൻഡ് സൗണ്ട് കൺവീനർ രാജേഷ് എന്നിവർ പങ്കെടുത്തു.