
ശിവഗിരി: കുടുംബബന്ധങ്ങളുടെ മൂല്യം തകർന്നു കൊണ്ടിരിക്കുന്ന വർത്തമാന കാലത്ത് ശ്രീനാരായണ ഗുരുദേവ ദർശനത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. ഗുരുധർമ്മ പ്രചരണ സഭയുടെ വനിതാ വിഭാഗമായ മാതൃസഭയുടെ കേന്ദ്രതല സംഗമം ശിവഗിരിയിൽ ഉദ്ഘാടനം ചെയ്യൂകയായിരുന്നു മന്ത്രി.
മാതാപിതാക്കളെ വൃദ്ധസദനങ്ങളിൽ ഏല്‍പ്പിക്കുന്ന രീതി വർദ്ധിച്ചുവരുകയാണ്. നാളെ ഇതേ അനുഭവം തങ്ങളുടെ മക്കളിൽ നിന്ന് അവർക്കും നേരിടേണ്ടി വന്നേക്കും. ലോകത്ത് എവിടെച്ചെന്നാലും ശ്രീനാരായണ ഗുരുദേവ പ്രസ്ഥാനങ്ങളും ഭക്തരുമൂണ്ട്.കൃഷിയെ പ്രോത്സാഹിപ്പിക്കാൻ ഗുരുദേവൻ പ്രേരിപ്പിച്ചിരുന്നു. പാൽ ഉല്‍പാദനത്തിൽ സംസ്ഥാനം സ്വയം പര്യാപ്തതയിലായെന്നുംമന്ത്രി പറഞ്ഞു.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു.
അടുക്കളയിൽ ഒതുങ്ങിക്കഴിഞ്ഞിരുന്ന സ്ത്രീ സമൂഹത്തെ ജീവിതത്തിന്റെ മുഖ്യധാരയിൽ എത്തിച്ചതിൽ ഗുരുദേവന്റെ പങ്ക് ഏറെയായിരുന്നുവെന്നും ,സ്ത്രീ സമ്മേളനം ആദ്യമായി അരുവിപ്പുറത്ത് വിളിച്ചു ചേർത്തത് ഗുരുദേവനാണെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. അരുവിപ്പുറം സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചത് ഡോ. പല്‍പ്പുവിന്റെ മാതാവ് പപ്പമ്മയായിരുന്നുവെന്നും സ്വാമി പറഞ്ഞു
,. ഗുരുധർമ്മ പ്രചരണ സഭ കേന്ദ്ര സെക്രട്ടറി സ്വാമി അസംഗാനനഗിരി സന്ദേശം നല്‍കി. മാതൃസഭ പ്രസിഡന്റ് ഡോ. സി. അനിതാശങ്കർ, അഡ്വ.വി.കെ മുഹമ്മദ്, പുത്തൂർ ശോഭനൻ, ഡോ.സനൽകുമാർ, മണിയമ്മ ഗോപിനാഥൻ, രാജേഷ് സഹദേവൻ, അഡ്വ.സുബിത്ത്.എസ്. ദാസ്, മാതൃസഭ സെക്രട്ടറി ജി.ആർ. ശ്രീജ, ശൈലജ പൊന്നപ്പൻ, ഷാലി വിനയൻ, ഗൗരി ടീച്ചർ, ലീലാ ബോസ് എന്നിവർ സംസാരിച്ചു. ബീന അന്തേൽ ഗുരുസ്മരണ നടത്തി. അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ഡോ.എം. ലേഖയും, ഡോ.അനിതാ ശങ്കറും ക്ലാസെടുത്തു. സ്വാമി അംബികാനന്ദ, സ്വാമി ഹംസതീർത്ഥ , സ്വാമി ധർമതീർത്ഥ തുടങ്ങിയവരും പങ്കെടുത്തു.