വർക്കല: എം.എൽ.എയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്ന് 80 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച വെട്ടൂർ പഞ്ചായത്ത് കാര്യാലയത്തിന്റെ ഒന്നാം നിലയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് അഡ്വ.വി.ജോയി എം.എൽ.എ നിർവഹിക്കും.2500 ചതുരശ്രയടിയിൽ വിശാലമായ ഹാളിൽ10 ക്യാബിനുകളും ഡൈനിംഗ് ഹാൾ,റിക്കാർഡ്റും,ടോയ്‌ലെറ്റുകൾ,യു.പി.എസ് റൂം എന്നിവ ഒരുക്കിയിട്ടുണ്ട്.പഞ്ചായത്ത് പ്രസിഡന്റ് ഷീജ സുനിൽലാൽ അദ്ധ്യക്ഷത വഹിക്കും.
പദ്ധതികളുടെ ഉദ്ഘാടനം
നാവായിക്കുളം ഡീസന്റ്മുക്ക് ജംഗ്ഷനിൽ സ്ഥാപിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ഇന്ന് രാവിലെ 9നും മരുതിക്കുന്ന് മാടൻകാവ് മുകല്ലപ്പുറം പോങ്ങാട് റോഡ് ഉദ്ഘാടനം 9.15നും കപ്പാംവിള കിഴക്കതിൽ വാതുക്കൽ റോഡ് ഉദ്ഘാടനം 9.30നും നാവായിക്കുളം മുളമൂട്ടിൽ പാറയിൽ റോഡ് ഉദ്ഘാടനം രാവിലെ 9.45നും ഇടവ മാന്തറ പടിഞ്ഞാറേ ലക്ഷംവീട് നഗർ മിനി കുടിവെള്ള പദ്ധതി രാവിലെ 10.30 നും വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും.പ്രവർത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും എം.എൽ.എ അറിയിച്ചു.