
തിരുവനന്തപുരം: നാടാർ സമൂഹം കേരളത്തിലെ ഓരോ രാഷ്ട്രീയ പാർട്ടികളുടെയും വിജയങ്ങൾക്ക് പിന്നിലെ പ്രേരകശക്തിയായിട്ടും അർഹമായ അംഗീകാരവും നേതൃത്വവും നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ വരുന്ന തിരഞ്ഞെടുപ്പുകളിൽ കെ.എൻ.എം.എസിന്റെ നിലപാടുകൾക്ക് തമിഴ്‌നാട് അഖിലേന്ത്യാ നാടാർ സമുദായ പേരവൈ പിന്തുണ പ്രഖ്യാപിച്ചു. തമിഴ്‌നാട് കളിയലിൽ നടന്ന നാടാർ സമ്മേളനത്തിൽ കെ.എൻ.എം.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ജെ. ലോറൻസ് മുഖ്യ പ്രഭാഷണം നടത്തി. സമ്മേളനത്തിൽ കെ.എൻ.എം.എസ് വൈസ് പ്രസിഡന്റുമാരായ അഡ്വ. കെ.എം. പ്രഭകുമാർ,സി.ജോൺസൺ,ജനറൽ സെക്രട്ടറി അഡ്വ.എം.എച്ച്. ജയരാജൻ,ഡോ.എസ്.ദേവനേശൻ,സൂരജ് കെ.പി,അഡ്വ.സി.വിജയാനന്ദ് എന്നിവർ പങ്കെടുത്തു.