dd

തിരുവനന്തപുരം: ദേശീയ കലാകാരന്മാരുടെ സംഘടനയായ 'നന്മ'സംഘടിപ്പിച്ച കേരളപ്പിറവി ആഘോഷം സാഹിത്യകാരനും സംസ്ഥാനക്കമ്മിറ്റി അംഗവും ജില്ല പ്രസിഡന്റുമായ കാര്യവട്ടം ശ്രീകണ്ഠൻ നായർ മാനവീയംവീഥിയിൽ ഉദ്ഘാടനം ചെയ്തു. സുനിൽ പട്ടിമറ്റം അദ്ധ്യക്ഷനായി.

കെ.എസ്.ദാസ്,ഡോ.ഷാജി ജേക്കബ്,അശോകൻ തിരുമല,ലേഖ,ഡോ.ബിന്ദു, സുൽഫിതെരുവോരം, ആർ.കെ.തെരുവോരം, മാനവീയംമുഖ്യസംഘാടകൻസൂരജ്,വിനോദ് എന്നിവർ പങ്കെടുത്തു. വിനോദും മകൾ ഭവ്യയും അവതരിപ്പിച്ച മാജിക്കും ഉണ്ടായിരുന്നു. തുടർന്ന് നന്മ അംഗങ്ങൾ കേരളപ്പിറവി ഗാനങ്ങൾ അവതരിപ്പിച്ചു.