
കിളിമാനൂർ: എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കിയ ലൈഫ് ഭവനപദ്ധതി രാജ്യത്തിനുതന്നെ മാതൃകയാണെന്ന് മന്ത്രി എം.ബി. രാജേഷ്. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമ്മിച്ച ലൈഫ് ഭവന സമുച്ചയത്തിന്റെ ഒന്നാംഘട്ടത്തിൽ പൂർത്തീകരിച്ച വീടുകളുടെ താക്കോൽ നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിർദ്ധനകുടുംബങ്ങൾക്ക് വീടൊരുക്കിയ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ മാതൃക മഹനീയമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.ചടങ്ങിൽ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ കാർഷിക കൂട്ടായ്മയായ ഭൂമിമിത്ര പുറത്തിറക്കിയ കെ.എം.ആർ നാടൻ കുത്തരിയുടെ വിപണനോദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവ്വഹിച്ചു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വളപ്പിൽ ഒരുകോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പഠനഗവേഷണ കേന്ദ്രത്തിന്റെ നിർമ്മാണോദ്ഘാടനവും മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു.
ഒ.എസ്. അംബിക എം.എൽ.എ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി മുരളി, കോസ്റ്റ് ഫോർഡ് ജോയിന്റ് ഡയറക്ടർ പി.ബി.സാജൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ ഉണ്ണികൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ ടി. ബേബിസുധ, വി. പ്രിയദർശിനി പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ. സലിൽ, ഡി.സ്മിത, എം. ബിജുകുമാർ, ബേബി രവീന്ദ്രൻ, സജീർ രാജകുമാരി, പോങ്ങനാട് രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളായ ഐഷാ റഷീദ്, ഡി.ദീപ, പി. പ്രസീദ, എ. ഷീല, എൻ. സരളമ്മ, കുമാരി ശോഭ, ആർ. കവിത, എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ സുധാകരൻ, ലൈഫ് മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ജോയികുമാർ, അസി.എക്സിക്യൂട്ടിവ് എൻജിനീയർ എം.കെ. ഷീജ, ബ്ലോക്ക് സെക്രട്ടറി എസ്. ബിനിൽ എന്നിവർ സംസാരിച്ചു.ചടങ്ങിൽ കുടുംബശ്രീ വനിതാ സംരംഭക ജെ. സന്ധ്യയെ മന്ത്രി എം.ബി. രാജേഷ് ആദരിച്ചു.