
വർക്കല: സെൻസ് വർക്കലയുടെ കേരളപ്പിറവി ദിനാഘോഷം വർക്കല മുനിസിപ്പൽ പാർക്കിൽ സെൻസ് പ്രസിഡന്റ് ഡോ.എം.ജയരാജു ഉദ്ഘാടനം ചെയ്തു.സെൻസ് മുഖ്യ രക്ഷാധികാരി കെ.കെ.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു.ഡോ.ബി.ഭുവനേന്ദ്രൻ കേരളപ്പിറവിദിന സന്ദേശം നൽകി. വൈസ് പ്രസിഡന്റ് എസ്.ബാബുജി, ട്രഷറർ വിജയൻമകം, ജോയിന്റ് സെക്രട്ടറി വർക്കല സബേശൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ വിക്രം.കെ.നായർ,കൺവീനർ എസ്.ബാബുരാജ്,കോഓർഡിനേറ്റർ ഷോണി.ജി.ചിറവിള,എക്സിക്യൂട്ടീവ് അംഗങ്ങളായ ചെറുന്നിയൂർ ബാബു, സുനിൽ.എൽ.എസ്, ഷാജിലാൽ.ബി.ജി തുടങ്ങിയവർ പങ്കെടുത്തു. സെൻസ് സെക്രട്ടറി സുജാതൻ.കെ.അയിരൂർ സ്വാഗതവും വർക്കലസുധീഷ് കുമാർ നന്ദിയും പറഞ്ഞു. തുടർന്ന് പനയറ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.