cc

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ പുതിയ വോൾവോ സ്ലീപ്പർ ബസ് എത്തി. വോൾവോയുടെ സ്ലീപ്പർ ബസ് ശ്രേണിയിലെ 9600 എസ്.എൽ.എക്സ് മോഡലാണ് വാങ്ങിയത്. 1.86 കോടി രൂപയാണ് വില.

ട്രാൻസ്പോർട്ട് ആഡംബര ബസുകളിലെ ഏറ്റവും അവസാനത്തേതാണ് 9600 എസ്.എൽ.എക്സ് മോഡൽ.

ഈ ബസ് വാങ്ങുന്ന ആദ്യ പൊതുമേഖലാ റോഡ് കോർപറേഷനാണ് കെ.എസ്.ആർ.ടി.സി. ബസിന്റെ ചിത്രങ്ങൾ മന്ത്രി കെ.ബി ഗണേശ്കുമാർ സാമുഹിക മാദ്ധ്യമത്തിൽ പങ്കുവച്ചു. തിരുവനന്തപുരം ബെംഗളൂരു പാതയിലാകും ബസ് സർവീസ് നടത്താൻ സാദ്ധ്യത. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളെല്ലാം ഉൾക്കൊള്ളുന്ന മോഡലാണിത്.