തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പ്രകടന പത്രിക തയ്യാറാക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് പ്രത്യേക കമ്മിറ്റിയെ നിയോഗിക്കാൻ ഇന്നലെ ചേർന്ന എൽ.ഡിഎഫ് യോഗം തീരുമാനിച്ചു.
എല്ലാ ഘടക കക്ഷികളുടെയും ഓരോ പ്രതിനിധികൾ കമ്മിറ്റിയിൽ ഉൾപ്പെടും. കമ്മിറ്റി തയ്യാറാക്കുന്ന പ്രകടന പത്രികയുടെ കരട് 17ന് രാവിലെ 11ന് ചേരുന്ന എൽ.ഡി.എഫ് യോഗം ചർച്ച ചെയ്യും. പി.എം ശ്രീ ഉൾപ്പെടെയുള്ള വിഷയങ്ങൾ യോഗം പരിഗണിച്ചില്ല.