
തിരുവനന്തപുരം: പ്രവാസി സഹകരണ സംഘങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് നോർക്ക റൂട്ട്സ് മുഖേന ധനസഹായത്തിന് അവസരം. മൂന്നു ലക്ഷം രുപ വരെയാണ് ഒറ്റത്തവണയായി ധനസഹായം. അപേക്ഷാ ഫോറം നോർക്ക റൂട്ട്സ് വെബ്‌സൈറ്റായ www.norkaroots.kerala.gov.inൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ അവശ്യരേഖകളായ, ഭരണ സമിതി തീരുമാനം, പ്രൊജ്ര്രക് റിപ്പോർട്ട്, ഏറ്റവും പുതിയ ഓഡിറ്റ് റിപ്പോർട്ട്, താത്കാലിക കട ധന പട്ടിക എന്നിവയുടെ പകർപ്പുകൾ സഹിതം 20നകം ചീഫ് എക്സിക്ക്യൂട്ടീവ് ഓഫീസർ, നോർക്കറൂട്ട്സ്, നോർക്ക സെന്റർ, മൂന്നാം നില, തൈയ്ക്കാട്, തിരുവനന്തപുരം -695 014 എന്ന വിലാസത്തിൽ ലഭിക്കണം.